ദല്‍ഹിയില്‍ തീപിടിത്തം : സിഐഎസ്എഫ് എസ്ഐ മരിച്ചു

Wednesday 6 March 2019 10:38 am IST

ന്യൂദല്‍ഹി : ദല്‍ഹി സിജിഒ കോംപ്ലക്‌സില്‍ തീപിടിത്തത്തില്‍ സിഐഎസ്എഫ് സിഐ മരിച്ചു. പണ്ഡിറ്റ് ദീന്‍ ദയാല്‍ അന്ത്യോദയ ഭവന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക നീതി മന്ത്രാലയത്തിന്‍റെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്നാണ് സിഐഎസ്എഫ് സിഐയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

രാവിലെയുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് അണയ്ക്കാനായത്. 25 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാനായി എത്തിയത്. 

ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നില സിജിഒ കോംപ്ലക്‌സിലാണ് മിക്ക സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ എത്തുന്നതിന് മുമ്പ് തീപിടുത്തമുണ്ടായതിനാല്‍ മറ്റ് അപകടങ്ങള്‍ ഒഴിവാക്കാനായി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.