ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളെ ‘കൊതുക്’ ട്വീറ്റിലൂടെ പരിഹസിച്ച് കേന്ദ്ര മന്ത്രി വികെ സിങ്. പാക്കിസ്ഥാനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണമെത്രയെന്ന് കേന്ദ്രത്തോട് ചോദിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് സിങിന്റെ പരിഹാസം.
കഴിഞ്ഞ ദിവസം ഉറങ്ങുന്നതിനടെ പുലര്‍ച്ചെ 3.30ഓടെ കൊതുകുകളുടെ ശല്യത്താല്‍ അവയെ കൊല്ലാന്‍ ഞാന്‍ ഹിറ്റ് (കൊതുകകളെ പ്രതിരോധിക്കുന്ന രാസവസ്തു) പ്രയോഗിച്ചു. അതിന് ശേഷം ഞാന്‍ സുഖമായി ഉറങ്ങാന്‍ പോകുമോ അതോ കൊതുകുകളുടെ എണ്ണമെടുക്കുമോ? എന്നായിരുന്നു മുന്‍ കരസേനാ മേധാവി കൂടിയായ വികെ സിങിന്റെ കോണ്‍ഗ്രസിനെതിരെയുള്ള പരിഹാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: