ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് സര്‍വേഷണ്‍ 2019ലെ സര്‍വേ പ്രകാരം വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്‍ഡോര്‍ ഈ നേട്ടം കൈവരിക്കുന്നത്.
അഹമ്മദാബാദ് വൃത്തിയുള്ള ഏറ്റവും വലിയ നഗരമായപ്പോള്‍ ഉജ്ജയിന്‍ വൃത്തിയുള്ള ഇടത്തരം നഗരമായി മാറി. ദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ മേഖലയാണ് വൃത്തിയുള്ള ചെറിയ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഗംഗാ ടൗണ്‍ ഉത്തരാഖണ്ഡിലെ ഗൗചാറാണ്. ദല്‍ഹി കന്റോണ്‍മെന്റ് ഇന്ത്യയുടെ വൃത്തിയുള്ള കന്റോണ്‍മെന്റ് മേഖലയായി സര്‍വെയില്‍ രേഖപ്പെടുത്തി.
ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: