ഇസ്ലാമാബാദ്: പാക്ക് പൗരന്മാരുടെ യുഎസ് വിസ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്ന് മാസമാക്കി കുറച്ചതായി റിപ്പോര്‍ട്ട്. ുഎസ് വിസ ലഭിക്കുന്നതിനുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസൂം ഉയര്‍ത്തിയിട്ടുണ്ട്. 160 ഡോളാറായിരുന്നു നേരത്തത്തെ അപേക്ഷാ ഫീസ്. പുതുക്കിയ നിരക്ക് പ്രകാരം 192 രൂപയാണ് അപേക്ഷ ഫീസ്.
വിസാചട്ടത്തിലും നിരക്കിലും പാക്ക് സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് യുഎസ് നടപടിയെന്ന് യുഎസ് എംബസി വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാന് അടുത്തിടെ യുഎസ് പൗരന്മാരുടെ വിസ കാലയളവില്‍ കുറവ് വരുത്തുകയും അപേക്ഷാഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് യുഎസ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
അതിനിടെ, പാക്കിസ്ഥാന് നയതന്ത്രജ്ഞര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് നേരത്തേ രാജ്യം വിലക്കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് പാക്കിസ്ഥാനും വിലക്കേര്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: