ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിയുടെ വ്യാജ വീഡിയോ സന്ദേശം പ്രചരിപ്പിച്ച അവി ദാണ്ടിയ എന്നയാള്‍ അറസ്റ്റില്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കെതിരെയുള്ള വ്യാജ വീഡിയോ സന്ദേശങ്ങള്‍ യൂട്യൂബ് വഴി പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. ദല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം എന്നപേരിലായിരുന്നു ഇയാളുടെ വീഡിയോകള്‍. രാഷ്ട്രീയ നോതക്കളെ കുറിച്ചും പ്രതിരോധ, ആഭ്യന്തര വകുപ്പുകളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ സംശയമ ഉളവാക്കുന്ന വിധത്തിലുള്ള വീഡിയോകളാണ് ഇയാള്‍ പ്രചരിപ്പിച്ചത്. രാജ്നാഥ് സിങ്ങിന്റേയും, അമിത്ഷായുടേയും പേരില്‍ വ്യാജ വീഡിയോ പുറത്തിറക്കിയത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സൈബര്‍ സെല്‍ വകുപ്പുകള്‍ അനുസരിച്ച് ദാണ്ടിയയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് പിആര്‍ഒ അനില്‍ മിത്തല്‍ അറിയിച്ചു. പ്രശസ്ത ടിവി അവതാരികയുടെ മുഖവും ഇയാള്‍ വീഡിയോയില്‍ മോര്‍ഫ് ചെയ്ത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: