ബെംഗളൂരു: കര്‍ണ്ണാടകത്തിലെ 28 ലോക്സഭ സീറ്റുകളില്‍ പത്തെണ്ണം വേണമെന്ന് ജെഡി( എസ്) കോണ്‍ഗ്രസിനോടാവശ്യപ്പെട്ടു. മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനോട് ഈ ആവശ്യം ഉന്നയിച്ചത്.
രാഹുല്‍ ഗൗഡയെ കണ്ട് സീറ്റുകളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ച രണ്ടു മണിക്കൂര്‍ നീണ്ടു. കര്‍ണ്ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ജെഡിഎസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് ഇപ്പോള്‍ കര്‍ണ്ണാടകം ഭരിക്കുന്നത്.
ജെഡിഎസിന് പത്തു സീറ്റു നല്‍കുമെന്നും കെസി വേണുഗോപാലുമായുള്ള ചര്‍ച്ചയ്ക്കു േശഷം രാഹുല്‍ ഈ തീരുമാനം കൈക്കൊള്ളുമെന്നുമാണ് സൂചനകള്‍. ആദ്യം 12 സീറ്റാണ് ജെഡിഎസ് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: