ചെന്നൈ: പ്രശസ്ത തമിഴ് നടന് വിജയകാന്തിന്റെ ഡിഎംഡികെ( ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകം) യും എന്‍ഡിഎയിലേക്ക്. തമിഴ്നാട് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വം അറിയിച്ചതാണിത്.
കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്. എഐഎഡിഎംകെ, പിഎംകെ( പട്ടാളി മക്കള്‍ കക്ഷി)ബിജെപി തുടങ്ങിയ കക്ഷികളാണ് തമിഴ്നാട്ടിലെ എന്‍ഡിഎയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: