ഘോരം പാദസഹസ്രകം പ്രകടയ-
ന്നാശാസു ഭാസാം പതിര്-
ധ്വാന്തം നോ പുനരന്തരം ശമയിതും
ശക്നോതി ശൈലാത്മജേ
ത്വത്പാദദ്വിതയേന കോമളതരേ-
ണാനേന ചേതസ്പൃശാ
ജന്തൂനാം ബഹിരന്തരന്ധതമസം
കൃന്തസ്യനന്തം ശിവേ.
പര്വതനന്ദിനിയായ ദേവീ, പത്ത് ദിക്കുകളില്‍ വെളിച്ചം പകര്‍ന്നിട്ടും അജ്ഞാനമാകുന്ന ഇരുട്ട് അകറ്റാന്‍ സൂര്യന് കഴിയുന്നില്ല. എന്നാല്‍ ദേവിയുടെ തൃപ്പാദങ്ങള്‍ രണ്ടും എത്രയോ മൃദുവായിരുന്നിട്ടും ഹൃദയത്തെ കവരും വിധം ചരാചരവസ്തുക്കളിലെ അകത്തും പുറത്തുമുള്ള ഇരുട്ടിനെ നശിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: