ഫോക്‌സ്‌വാഗണ് 500 കോടി പിഴ

Thursday 7 March 2019 3:59 pm IST

ന്യൂദല്‍ഹി: പരിസ്ഥിതിക്ക് ഹാനികരമാവുന്ന യന്ത്രങ്ങള്‍ ഘടിപ്പിച്ച് ഡീസല്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കിയതിന് ജര്‍മ്മന്‍ വാഹന നിര്‍മ്മാതക്കളായ ഫോക്‌സ്‌വാഗണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ 500 കോടി രൂപ പിഴ ചുമത്തി. രണ്ട് മാസത്തിനുള്ളില്‍ പിഴ അടയ്ക്കണമെന്നാണ് ജസ്റ്റിസ് ആദര്‍ശ് കുമാര്‍ അധ്യഷനായ ഹരിത ട്രൈബ്യുണല്‍ ബെഞ്ച് വിധിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഹനങ്ങളിലെ മലീനികരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ചതിന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ  സെന്‍ട്രല്‍ പൊലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന് 100 കോടി രൂപ പിഴ അടയ്ക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തരവിട്ടിരുന്നു. 

ഇതിനുപുറമേ ഹരിത ട്രൈബ്യുണല്‍ നിയോഗിച്ച സിപിസിബി, മിനിസ്ട്രി ഓഫ് ഹെവി ഇന്‍ട്രസ്ട്രീസ്, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരടങ്ങിയ സമിതി ദല്‍ഹിയില്‍ അനുവദനീയമായ അളവിലും കൂടുതല്‍ നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നതിന് 171.34 കോടി രൂപ പിഴ ഈടാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.