പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം പിടിയില്‍

Thursday 7 March 2019 7:43 pm IST
പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. അല്‍ ഖാസിമിയെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നന്‍കാന്‍ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ഇമാം ഷെരീഫ് അല്‍ ഖാസിമി പിടിയില്‍. മധുരയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് ഇയാള്‍ പിടിയിലായത്. 14 വയസ് മാത്രം പ്രായമായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്.

പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. അല്‍ ഖാസിമിയെ കൈയോടെ പിടികൂടുകയായിരുന്നു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നന്‍കാന്‍ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കേസില്‍ പ്രതിയായ ഇമാം ഷെഫീഖ് അല്‍ ഖാസിമി. എന്തു കൊണ്ടാണ് പോലീസ് ഇമാമിനെ അറസ്റ്റ് ചെയ്യാത്തതെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.