സ്ത്രീകള്‍ ദുര്‍ബലരല്ല- ഗൗരിയമ്മ

Friday 8 March 2019 1:39 am IST

സ്ത്രീകള്‍ ഒരിക്കലും ദുര്‍ബലരല്ലായിരുന്നുവെന്നാണ് എന്റെ അഭിപ്രായം. പണ്ടും ഇന്നും കരുത്ത് തെളിയിച്ചിട്ടുള്ളവര്‍ നിരവധിയാണ്. അവഗണന അത് പണ്ടും, ഇന്നും തുടരുന്നുവെന്ന് മാത്രം. പുരുഷമേധാവിത്വം പഴയത് പോലെ തുടരുന്നു. എല്ലാമേഖലയിലും ഇതുണ്ട്. 

   സ്ത്രീകള്‍ക്ക് എല്ലായിടത്തും മുന്നേറാന്‍ കഴിയുമെന്ന് നിത്യേനെ തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ എന്തുകൊണ്ട് പിന്തള്ളപ്പെടുന്നു. ആദര്‍ശം പ്രസംഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും വേണ്ട പരിഗണന നല്‍കുന്നില്ല. എന്നും രണ്ടും, മുന്നു നിരക്കാരായി അവര്‍ മാറുന്നു. അവരുടെ കഴിവുകള്‍ പലപ്പോഴും പരിഗണിക്കാറില്ല. പലപ്പോഴും തന്നെക്കാള്‍ പിന്നിലുള്ള പുരുഷന്മാര്‍ മുന്‍ നിരയിലെത്തുന്ന സ്ഥിതിയാണുള്ളത്.

 സ്ത്രീകള്‍ കൂടുതല്‍ മുന്നേറണമെന്നാണ് തന്റെ ആഗ്രഹം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുവാന്‍ ബന്ധപ്പട്ടവര്‍ ശ്രമിക്കണമെന്നും ഗൗരിയമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.