അറിയേണ്ടത് വാക്കിനെയല്ല, വക്താവിനെ

Friday 8 March 2019 1:05 am IST

'പ്രാണന്‍'എന്ന് പറഞ്ഞത് ബ്രഹ്മത്തെ തന്നെയെന്ന് അടുത്ത സൂത്രത്തിലും സ്ഥാപിക്കുന്നു.

സൂത്രം- ജീവമുഖ്യപ്രാണ ലിംഗാന്നേതി ചേന്ന ഉപാസാത്രൈവിധ്യാദാശ്രിതത്വാദിഹ തദ്യോഗാത്

(ജീവമുഖ്യ പ്രാണലിംഗാത് ന ഇതി ചേത് ന ഉപാസാത്രൈവിധ്യാത് ആശ്രിതത്വാത് ഇഹ തദ് യോഗാത്)

ജീവന്റെയും മുഖ്യ പ്രാണന്റെയും ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ ബ്രഹ്മമെന്ന് പറയാനാകില്ല എന്നാണെങ്കില്‍ അത് ശരിയല്ല. അങ്ങനെയെങ്കില്‍ മൂന്നു വിധം ഉപാസനകളെ പറയുന്നു എന്നു വരും. അത് യുക്തമല്ല. ജീവനും

മുഖ്യ പ്രാണനും ബ്രഹ്മത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അത് മാത്രമല്ല ഇവിടെ ബ്രഹ്മം എന്ന അര്‍ത്ഥം തന്നെയാണ് യോജിക്കുക.

ഇന്ദ്രന്‍ പ്രതര്‍ദനന് നല്‍കുന്ന ഉപദേശത്തില്‍ പ്രാണ ശബ്ദത്തെ ഉപയോഗിച്ചത് ബ്രഹ്മം എന്ന അര്‍ത്ഥത്തിലല്ല എന്ന്  കൗഷീതകി ഉപനിഷത്തിലെ തന്നെ ഒരു മന്ത്രം ചൂണ്ടിക്കാട്ടി മറ്റൊരു തരത്തില്‍ പൂ

ര്‍വ്വ പക്ഷം വാദിക്കുന്നു.

'ന വാചം വിജിജ്ഞാസീത, വക്താരം വിജാനീയാത്'- വാക്കിനെ അറിയാനാഗ്രഹിക്കരുത് വക്താവിനെ അറിയുക എന്ന് പറയുന്നു. ഇത് ജീവനെയാണ് ഉദ്ദേശിക്കുന്നതെന്നാണ് അവരുടെ വാദം.

അതുപോലെ 'അഥ ഖലു പ്രാണ ഏവ പ്രജ്ഞാത്മേദം ശരീരം പരിഗൃഹ്യോത്ഥാപയതി'- പ്രാണാനാകുന്ന ഈ പ്രജ്ഞാത്മാവ് ഈ ശരീരത്തെ ഉത്ഥാപനം ചെയ്യുന്നു എന്ന് പറയുന്നു. ഇത് മുഖ്യ പ്രാ

ണനെയാണ് പറയുന്നതെന്നാണ് മറ്റൊരു വാദം.

പ്രശ്‌നോപനിഷത്തില്‍ പ്രാണന്റെ ഒരു പ്രസ്താവനെയെയും തങ്ങളുടെ വാദത്തിന് ശക്തിയായി പൂര്‍വ്വ പക്ഷം എടുത്തുകാട്ടുന്നു. ഇന്ദ്രിയങ്ങള്‍ അവരുടെ ശ്രേഷ്ഠതയെ വാദിക്കുമ്പോള്‍ പ്രാണന്‍ പറയുന്നു.

'മാ മോഹമാപദ്യഥ. അഹമേവൈതത് പഞ്ചധാത്മാനം പ്രവിഭജ്യ ഏതത് ബാണമവഷ്ടഭ്യ വിധാരയാമി' - നിങ്ങള്‍ വ്യാമോഹിക്കേണ്ട. ഞാന്‍ എന്റെ സ്വരൂപത്തെ അഞ്ചായി ഭാഗിച്ച് ഈ ശരീരത്തെ തളര്‍ച്ചയില്ലാതെ നിലനിര്‍ത്തുന്നു. ഇത് സൂചിപ്പിക്കുന്നത് മുഖ്യ പ്രാണനും പ്രജ്ഞാത്മാവും ഒന്ന് തന്നെയെന്നാണ്. അതുകൊണ്ട് ജീവന്‍, മുഖ്യ പ്രാണന്‍ എന്നീ അര്‍ത്ഥങ്ങളാണ് പ്രാണശബ്ദത്തിന് യോജിക്കുക എന്നതാണ് പൂര്‍വ്വപക്ഷ വാദം.

ഇങ്ങനെയെടുത്താല്‍ വലിയ കുഴപ്പമുണ്ട്. മൂന്ന് ഉപാസനകള്‍ ഉണ്ട് എന്ന അവസ്ഥ വരും. ജീവനേയും പ്രാണനേയും ബ്രഹ്മത്തേയും ഉപാ

സിക്കണം. ഉപാസനകള്‍ മൂന്ന് വിധത്തിലാകുന്നത് ശരിയല്ല. ബ്രഹ്മം മാത്രമാണ് ഉപാസ്യമായിട്ടുള്ളത് അഥവാ ഉപാസിക്കേണ്ടത്. ജീവനും പ്രാണനും സ്വതന്ത്രങ്ങളല്ല. അവ ബ്രഹ്മത്തെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്.

 മന്ത്രത്തില്‍ പ്രാണ ശബ്ദം ബ്രഹ്മത്തിന്റെ ലക്ഷണങ്ങളെ കൊണ്ടാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇന്ദ്രന്റെ ഉപദേശത്തിന്റെ തുടക്കവും ഒടുക്കവും ബ്രഹ്മോപാസനയെക്കുറിച്ച് മാത്രമാണ് പറയുന്നത്.കഠോപനിഷത്തില്‍ 'ന പ്രാ

ണേന നാ പാനേന മര്‍ത്ത്യോ ജീവതി കശ്ചന ഇതരേണ തു ജീവന്തി യസ്മിന്നേതാവുപാശ്രിതൗ' പ്രാ

ണനെ കൊണ്ടോ അപാ

നനെ കൊണ്ടോ അല്ല ഒരാള്‍ ജീവിക്കുന്നത്. അവ രണ്ടിനും ആശ്രയമായ മറ്റൊന്നു കൊണ്ടാണ് ജീവിക്കുന്നത്. അതിനാല്‍ ജീവനും പ്രാണനുമെല്ലാം ബ്രഹ്മത്തെ ആശ്രയിച്ചാണ് നിലനി

ല്‍ക്കുന്നത്.

ബ്രഹ്മമെന്നാണ് 'പ്രാണന്‍' എന്ന് ഇന്ദ്രന്‍ പറഞ്ഞതിനെ അര്‍ത്ഥമായെടുക്കേണ്ടത്. അതായിരിക്കും യുക്തവും.

ഇതോടെ പ്രതര്‍ദനാധികരണവും ഒന്നാം അധ്യായമായ സമന്വയത്തിലെ ആദ്യ പാദവും കഴിഞ്ഞു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.