മണ്ഡോദരി ഉത്തമയായ കുലസ്ത്രീ

Friday 8 March 2019 1:03 am IST

ധര്‍മത്തിലൂന്നിയുള്ള അര്‍ഥകാമനകളുടെ വികാസമാണ് മോക്ഷം. ഒരു മനുഷ്യന്റെ പരമമായ യജ്ഞപ്രാ

പ്തി കൂടിയാണ് മോക്ഷം. ഇവിടെ യജ്ഞം ലോകഹിതമായ കര്‍മവും സത്യത്തിന്റെ പര്യായവുമാണ്. സത്യമെന്നത് എക്കാലത്തേക്കും വേണ്ട മാറ്റമില്ലാത്ത പൊരുളാണ്. ആ ഉണ്മ തേടിയുള്ള യാത്രയാണ് ഭാരതത്തിന്റെ ആധ്യാത്മിക ചരിത്രത്തിന്റെ കാതല്‍. 

ഒരു വ്യക്തിയുടെ യഥാര്‍ഥ സ്വഭാവമെന്തെന്ന ചോദ്യത്തിനും വ്യക്തവും വ്യത്യസ്തവുമായ ഉത്തരം നല്‍കുന്നുണ്ട് മഹാഭാരതം. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ ഒരുവന്റെ പെരുമാറ്റം ഏതു വിധേനെയാണോ അതാണ് അയാളുടെ സത്ത, അഥവാ യഥാര്‍ഥ സ്വഭാവം. ഈ സ്വഭാവം വെച്ച് വിലയിരുത്തുമ്പോഴാണ് നാരീരത്‌നങ്ങളില്‍ ഏറ്റവും ദീപ്

തമായ നാമമായി മണ്ഡോദരി ഉയര്‍ന്നു വരുന്നത്. മറ്റുള്ള നാരീരത്‌നങ്ങളെയെല്ലാം കുറച്ചെങ്കിലും അനുകൂലമായ സാഹചര്യങ്ങളില്‍ നിന്നാണ് ധര്‍മവ്രതം കൈവെടിയാതിരുന്നിട്ടുള്ളതെങ്കില്‍ പ്രതികൂലമായ അവസ്ഥകളുടെ കെടാവിളക്കുകള്‍ക്കിടയില്‍ നിന്നാണ് മണ്ഡോദരി നാരീരത്‌ന പദവിക്കര്‍ഹയായത്. തീര്‍ത്തും അസംഭവ്യമായ സംഗതി. അതുകൊണ്ടു തന്നെയാണ് ഈ വനിതാദിനത്തില്‍ മണ്ഡോദരി പുതിയ കാലത്തിലും മുന്നോട്ടു വെയ്ക്കാന്‍ പറ്റുന്ന ഉത്തമ സ്ത്രീ സങ്കല്പമാതൃകയായി അവതരിക്കുന്നത്. 

കുലസ്ത്രീയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ശക്തി തന്നെയായിരുന്നു മണ്ഡോദരി.

രാവണന്‍ എന്ന ഭര്‍ത്താവ് 

ഇരുട്ടിനെ അടുത്തെത്തിക്കുന്നവന്‍, മാടി വിളിക്കുന്നവന്‍ എന്നാണ് രാവണന്‍ എന്ന വാക്കിന്റെ അര്‍ഥം. രാമന്‍ ഇരുട്ടിനെ മായ്ക്കുന്നവനാണെങ്കില്‍ രാവണന്‍ ഇരുട്ടിനെ ആനയിക്കുന്നവനാണ്. ആ രാവണന്റെ പത്‌നീപദം അലങ്കരിക്കേണ്ടുന്ന ഏറ്റവും ദുഷ്‌കരമായ വിധിക്ക് കീഴ്‌പ്പെട്ടവളാണ് മണ്ഡോദരി. 

ലങ്കാലക്ഷ്മി എന്ന പ്രശസ്ത നാടകത്തില്‍ രാവണനെ സ്ത്രീജിതനായല്ല, ശ്രീജിതനായാണ് സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്നതെങ്കിലും യഥാര്‍ഥത്തില്‍ രാവണന്‍ സ്ത്രീജിതന്‍ തന്നെയായിരുന്നു. ഐശ്വര്യമുള്ളതെല്ലാം ലങ്കയ്ക്ക് എന്ന നയമായിരുന്നില്ല സീതയെ മോഷ്ടിക്കാന്‍ രാവണനെ പ്രേരിപ്പിച്ചിട്ടുള്ളത്. മറിച്ച് സീതയോടുള്ള കാമം തന്നെയായിരുന്നു. മൂന്നു ലോകവും അടക്കി ഭരിക്കുന്ന രാക്ഷസ രാജാവായ ലങ്കേശ്വരന്റെ കാമനകളെ ഗദ്ഗദം കൊണ്ടും ഉചിതമായ ഇടപെടലുകള്‍ കൊണ്ടും തിരുത്തേണ്ട കര്‍മം യഥാസമയം, യഥാവിധി നിര്‍വഹിച്ചവളായിരുന്നു മണ്ഡോദരി. ഭര്‍ത്താവിന്റെ കൊടിപടങ്ങള്‍ ഒന്നൊന്നായി താഴെ വീഴുമ്പോഴും പതിവ്രതയായ സീതയെ രാമന് മടക്കിക്കൊടുത്ത് സംഘര്‍ഷമൊഴിവാക്കാന്‍ ബുദ്ധി ഉപദേശിച്ചവളായിരുന്നു മണ്ഡോദരി. അത് സത്യം തിരിച്ചറിഞ്ഞവളുടെ വെളിപാടായിരുന്നു. മകനാ

യ മേഘനാദനും ഭര്‍തൃസഹോദരനായ കുംഭകര്‍ണനും

രാമബാണമേറ്റ്, നിപതിക്കുമ്പോള്‍ രാവണന്റെ ജീവന്‍ രക്ഷിക്കുക എന്ന കേവലമായ ദൗത്യം മാത്രമല്ല മണ്ഡോദരി ലക്ഷ്യം വെച്ചത്. ലങ്കയുടെ നാശം തടയുക. അധര്‍മത്തിനു മേലുള്ള ധര്‍മത്തിന്റെ വിജയം എളുപ്പമാക്കുക. ഒന്നും നടന്നില്ലെങ്കിലും തോറ്റയുദ്ധത്തിലെ ജേതാവായി മണ്ഡോദരി നിലകൊണ്ടു. 

ശുക്രാചാര്യരുടെ നിര്‍ദേശമനുസരിച്ച് അവസാന യുദ്ധത്തിന് പുറപ്പെടും മുമ്പ് ഹോമമാരംഭിച്ച ശിവഭക്തനാ

യ രാവണനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വാനര സൈന്യം ചെയ്യുന്ന ഉപായം മണ്ഡോദരിയെ ഉപദ്രവിക്കലാണ്. ഹോമം പകുതിയില്‍ പതറി നിര്‍ത്തി രാവണന്‍ എഴുന്നേല്‍ക്കുമ്പോഴും മണ്ഡോദരി പറയുന്നുണ്ട്, രഘൂത്തമന്‍ മഹാവിഷ്ണുവിന്റെ അവതാരമാണ് അവനെ നിങ്ങള്‍ക്ക് കൊല്ലുക വയ്യ. 

 ആ ഉപദേശവും രാവണന്‍ ചെവിക്കൊള്ളില്ല എന്നറിഞ്ഞിട്ടും അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ മണ്ഡോദരി തന്റെ കര്‍മം തുടര്‍ന്നു കൊണ്ടേയിരുന്നു. പ്രതീക്ഷകളുടെ നിലയ്ക്കാത്ത ധര്‍മ പ്രസരണമാണ് മണ്ഡോദരിയിലൂടെ വാല്മീകി സാധ്യമാക്കിയത്. മണ്ഡോദരി ത്രേതായുഗത്തിലെ മാത്രമല്ല, എല്ലാ മന്വന്തരങ്ങളിലെയും സ്ത്രീ തേജസ്സാണ്. സൗമ്യമായ ഉപദേശങ്ങളിലൂടെ തെറ്റിന്റെ വഴിയേ പോയ ഭര്‍ത്താവിനെ മാത്രമല്ല, മണ്ഡോദരി തിരിച്ചു പിടിക്കാന്‍  നോക്കിയത്. മറിച്ച് കാലത്തിന്റെ മൂല്യങ്ങളെയാണ്. സമാധാനങ്ങളെയും ശാന്തിയെയുമാണ്. അതുകൊണ്ടു തന്നെയാണ് മണ്ഡോദരി ഇന്നും പ്രസക്തയാകുന്നത്. വിശേഷിച്ചും 'ശബരിമല'യ്ക്കു ശേഷമുള്ള കാലത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.