ന്യൂദല്‍ഹി: പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം മാത്രം 2015 മുതല്‍ 2019 വരെയായി 61.49 ലക്ഷം തൊഴില്‍ നല്‍കാനായതായി കേന്ദ്രം അറിയിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് ആവാസ് യോജന വഴി മാത്രം നല്കിയ തൊഴിലിന്റെ കണക്ക്.
ഭവന നിര്‍മാണത്തിന് വലിയ പ്രധാന്യം നല്കിയതു വഴി ഈ രംഗത്ത് 18.92 ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളാണ് ഉണ്ടായതെന്നും ഭവന നിര്‍മാണ മന്ത്രാലയത്തിനു വേണ്ടി ദേശീയ പൊതുധനകാര്യ, നയ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വ്യക്തമായി. 42.57 ലക്ഷം പരോക്ഷ തൊഴിലവസങ്ങളും ലഭിച്ചു.
കേന്ദ്രത്തിന്റെ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമായി, അങ്ങനെ തൊഴിലുകളും കൂടി. റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്ര ഭവന നിര്‍മാണ മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.
കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതോടെ തൊഴിലവസരങ്ങളും കൂടും. പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങിയ ശേഷം 79 ലക്ഷം വീടുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇവയില്‍ 40 ലക്ഷം വീടുകളുടെയും നിര്‍മാണം തുടങ്ങി.
വീടുനിര്‍മാണ വേഗം കൂടിയതോടെ സിമന്റ്, കമ്പിയടക്കമുള്ള നിര്‍മാണ വസ്തുക്കളുടെ വ്യവസായങ്ങളും മെച്ചപ്പെട്ടു.
പ്രധാന്‍മന്ത്രി ആവാസ് യോജന
എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022ല്‍ എല്ലാവര്ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ പ്രഖാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ആവാസ് യോജന. വീടില്ലാത്ത എല്ലാവരെയും ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാവുന്നതും നിലവിലുള്ള വീടുകളെ വിപുലീകരിക്കാവുന്നതുമാണ്. കേരളത്തിലെ 93 നഗരസഭകളെയും (ഒന്നാം ഘട്ടത്തില്‍ 14 നഗരസഭകളും രണ്ടാം ഘട്ടത്തില്‍ 22 നഗരസഭകളും മൂന്നാം ഘട്ടത്തില്‍ 57 നഗരസഭകള്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
നാല് വ്യത്യസ്ത ഘടകങ്ങളാണ് പദ്ധതിയില്‍ സംയോജിപ്പിച്ചിരിക്കുന്നത്
ചേരി വികസനം: 300 ആളുകള്‍ താമസിക്കുന്ന, 6070 വരെ കുടുംബങ്ങള്‍ ഉള്ള ചേരിയിലുള്ളവര്‍ക്ക് അവിടെത്തന്നെ വീടു നിര്‍മിച്ചു നല്കല്.
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി : താഴ്ന്ന വരുമാനമുള്ളവര്‍ക്കും (ഘകഏ) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വീട് നിര്മിക്കുന്നതിനായോ വാങ്ങുന്നതിനായോ വീടിന്റെ നിലവാരം വര്‍ധിപ്പിക്കുന്നതിനായോ ബാങ്കില്‍ നിന്നും പരമാവധി ആറു ലക്ഷം രൂപ വരെ കമ്പോളനിരക്കിലെ പലിശയില്‍ നിന്നും 6.5 ശതമാനം കുറഞ്ഞ നിരക്കില്‍ വായ്പയായി നല്കല്.
അഫോര്‍ഡബിള്‍ ഹൗസിംഗ് സ്കീം : കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കി ആയത് വാങ്ങുന്നതിനുള്ള പദ്ധതി.
വ്യക്തിഗത ഭവന നിര്‍മാണത്തിനുള്ള ധനസഹായം : സ്വന്തമായി സ്ഥലമുള്ള ഭവനരഹിതര്‍ക്ക് വീടു നിര്‍മാണത്തിന് ധനസഹായം നല്കുന്ന പദ്ധതി, വാസയോഗ്യമല്ലാത്ത വീട് പുനരുദ്ധാരണ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: