പോര്‍ട്ടോ: അധികസമയത്ത് വാറിന്റെ (വീഡിയോ അസ്റ്റന്ഡ് റഫറി) സഹായത്താല്‍ ലഭിച്ച പെനാല്‍റ്റി മുതലാക്കി അലക്സ് ടെല്ലസ് പോര്‍ട്ടോയെ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടത്തിവിട്ടു. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റോമയെ തോല്‍പ്പിച്ചു. ആദ്യപാദത്തില്‍ 1-2 ന് തോറ്റ പോര്‍ട്ടോയ്ക്ക് ഇതോടെ രണ്ട പാദങ്ങളിലുമായി 4-3 ന്റെ വിജയം സ്വന്തമായി.
കളിയുടെ ഇരുപത്തിയാറാം മിനിറ്റില്‍ ഫ്രാന്‍സിസ്കോ സോറസ് പോര്‍ട്ടോയെ മുന്നിലെത്തിച്ചു. പക്ഷെ ഇടവേളയ്ക്ക് മുമ്പ് റോമ സമനിലപിടിച്ചു. ഡീഗോ പെറോട്ടിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഡാനിലെ ഡി റോസിയാണ് റോമയുടെ ഗോള്‍ കുറിച്ചത്്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൗസ മരേഗ പോര്‍ട്ടോയ്ക്ക് വീണ്ടും ലീഡ് (2-1) നേടിക്കൊടുത്തു. നിശ്ചിത സമയത്ത് കളിയവസാനിക്കുമ്പോള്‍ പോര്‍ട്ടോ 2-1 ന് മുന്നില്‍. ഇതോടെ മത്സരം സമനില 3-3. തുടര്‍ന്ന് അധികസമയത്തിലേക്ക് കളി നീണ്ടു. മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങവെയാണ് പോര്‍ട്ടോ നിര്‍ണായക ഗോള്‍ നേടി ക്വാര്ട്ടറിലെത്തിയത. 117-ാം മിനിറ്റിലാണ് അലക്സ് ടെല്ലസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി ടീമിനെ ക്വാര്‍ട്ടറിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: