ന്യൂദല്‍ഹി : അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വിമാന സര്‍വ്വീസുകളുടെ നിയന്ത്രണം പൂര്‍ണ്ണമായും വനിതകള്‍ക്ക് വിട്ടുനല്‍കി എയര്‍ ഇന്ത്യ. 12 ആന്താരാഷ്ട്ര സര്‍വീസുകളുടേയും 40 ആഭ്യന്തര സര്‍വീസുകളുടേയും സനിയന്ത്രണമാണ് എയര്‍ ഇന്ത്യ വനിതകള്‍ക്കായി നല്‍കിയിരിക്കുന്നത്.
ഇന്ന് വനിത പൂര്‍ണ്ണമായും വനിത ക്രൂവാണ് സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നതും.
ദല്‍ഹി- സിഡിനി, മുംബൈ- ലണ്ടന്‍, ദല്‍ഹി- റോം, ദല്‍ഹി – ലണ്ടന്‍, മുംബൈ- ദല്‍ഹി- ഷാങ്ഹായി, ദല്‍ഹി- പാരീസ്, മുംബൈ- ന്യൂയോര്‍ക്ക്, മുംബൈ- ന്യൂയോര്‍ക്ക്. ദല്‍ഹി- ന്യൂയോര്‍ക്ക് തുടങ്ങിയ സര്‍വീസുകളാണ് വനിതകള്‍ നിയന്ത്രിക്കുന്നത്. ഇതുകൂടാതെ വനിത ജീവനക്കാര്‍ക്കായി പ്രത്യേക പരിപാടികളും ഇന്ന് എയര്‍ ഇന്ത്യ ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: