കെഎച്ച്എന്‍എ വനിതാ ഫോറം - ജ്വാല: സിനു, ഗീത, ദീപ്തി ഭാരവാഹികള്‍

Friday 8 March 2019 12:21 pm IST
"ദീപ്തി നായര്‍, ഡോ.ഗീതാനായര്‍, സിനു നായര്‍"

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത്‌ കൺവെൻഷൻ വനിതാ ഫോറം (ജ്വാല) ഭാരവാഹികളായി സിനു നായര്‍ (ചെയര്‍ പേഴ്‌സന്‍ ), ഡോ. ഗീത നായര്‍ ( കോ ചെയര്‍), ദീപ്തി നായര്‍ (നാഷണൽ കോര്‍ഡിനേറ്റര്‍)എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ അറിയിച്ചു.

നായർ സൊസൈറ്റി ഓഫ് ഡലവയർ വാലി ഫിലാഡൽഫിയയുടെ പ്രസിഡന്റായ സിനു നായർ മികച്ച സംഘാടകയാണ്. എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ് . ഡിടോയിറ്റ് കെഎച്ച്‌എൻഎ കൺവൻഷനിൽ സജീവമായി പങ്കെടുത്ത സിനു കഴിഞ്ഞ വർഷം ചിക്കാഗോയിൽ നടന്ന എൻഎസ്എസ് കൺവൻഷന്റെ സാംസ്കാരിക പരിപാടികളുടെ ഭാഗമായി പ്രവർത്തിച്ചു. സാമൂഹ്യ തിരുവാതിരയുടെ സംയോജകയായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ സിനു 17 വർഷമായി ഫിലാഡൽഫിയയിലാണ് താമസം . സതീഷ് ബാബു നായർ ഭർത്താവ്. ഗൗരിയും ഗായത്രിയും മക്കൾ. 

ഡിട്രോയിറ്റിലെ പ്രമുഖ ശിശുരോഗ വിദഗ്ദയായ ഡോ. ഗീതാ നായര്‍ കലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സംഘടനാപ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഡോക്ടര്‍മാരുടെ സംഘടനയായ മിഷിഗണ്‍ ഫിസിഷ്യന്‍സ്‍ ഓഫ് ഇന്ത്യന്‍ ഒര്‍ജിന്‍, അസോസിയേഷന്‍ ഓഫ്‌ കേരള മെഡിക്കല്‍ ഗ്രാജുവേറ്റ്സ്‌, കെഎച്ച്എന്‍എ മിഷിഗണ്‍ ചാപ്റ്റര്‍ എന്നിവയില്‍ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

കെഎച്ച്എന്‍എ റീജണല്‍ വൈസ് പ്രസിഡന്റായിരുന്ന ഡോ. ഗീത നായര്‍  കേരള ഭജന്‍ സംഘത്തിന്റെ സംയോജകയാണ്. യോഗയും സംഗീതവും വായനയും യാത്രയും ഏറെ ഇഷ്ടപ്പെടുന്ന ഡോ. ഗീത സനാതന ധര്‍മ്മത്തില്‍ അടിയുറച്ചു വിശ്വസിക്കുകയും നിത്യജീവിതത്തില്‍ ഭഗവത് ഗീതയെ വഴികാട്ടിയായി കാണുകയും ചെയ്യുന്നു. പാലക്കാട്‌ സ്വദേശിയായ ഗീതയുടെ ഭർത്താവ്‌ മുരളി. വിലാസും അഞ്ജനയും മക്കൾ. 

ഒന്നര പതിറ്റാണ്ടിലേറെയായി ന്യൂജഴ്‌സിയിൽ താമസിക്കുന്ന ദീപ്തി നായര്‍ കേരള അസോസിയേഷന്‍ ഓഫ് ന്യൂജഴ്‌സിയില്‍ 2003 മുതല്‍ സജീവ പ്രവര്‍ത്തകയാണ്. ഇപ്പോള്‍ സംഘടനയുടെ വൈസ് പ്രസിഡന്റായ ദീപ്തി ജനറല്‍ സെക്രട്ടറി, ജോയിന്റ് ട്രഷറർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. അഞ്ചു തവണ കള്‍ച്ചറല്‍ സെക്രട്ടറിയായിരുന്നു. 2018 ഫോമ ചിക്കാഗോ കണ്‍വന്‍ഷന്‍ വനിതാ രത്‌നം പരിപാടിയുടെ ജൂറി ആയും പ്രവര്‍ത്തിച്ചു. 2019 മിത്രാസ്‌ മൂവി ഫെസ്റ്റിവൽ അധ്യക്ഷയാണ്. ദുബായിൽ ജനിച്ച്‌ വളർന്ന പാലക്കാട്‌ സ്വദേശിയായ ദീപ്തി ന്യൂജഴ്സിയിലെ പ്രിൻസ്റ്റ്ണിലാണ്‌ താമസം. സത്യന്‍ നായര്‍ ഭര്‍ത്താവ്. റിയ നായര്‍ മകള്‍.

അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷന്‍  ആഗസറ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യുജഴ്‌സി ചെറിഹില്‍ ക്രൗണ്‍പ്‌ളാസാ ഹോട്ടലിലാണ് നടക്കുക. 

കൂടുതൽ വിവരങ്ങൾക്ക്‌ http://www.namaha.org സന്ദർശിക്കുക. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.