വാരാണസി : രാജ്യത്തെ എല്ലാ വനിതകള്‍ക്കും വനിതാ ദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യക്കായുള്ള പോരാട്ടത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് ഇന്ന് വനിതകള്‍ വഹിക്കുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് നിങ്ങളുടെ സജീവ പങ്കാളിത്തവും പ്രാര്‍ത്ഥനകളും അനിവാര്യമാണെന്നും പ്രധാനമന്ത്രി വാരാണസിയില്‍ പറഞ്ഞു.
നമ്മുടെ സൈന്യം കൈവരിച്ച ഓരോ നേട്ടങ്ങളും വനിതകള്‍ക്ക് പ്രചോദനം നല്‍കുന്നതാണ്. രാജ്യത്തിനായി പോരാടാനാകുമെന്ന ആത്മവിശ്വാസം അവര്‍ക്ക് നല്‍കുന്നതാണ് ഈ വിജയങ്ങള്‍.
രാജ്യത്തെ ധീരരായ വനിതകള്‍ ഇന്ന് പോര്‍വിമാനങ്ങള്‍ പറത്തുകയും ലോകം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: