കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പിഎ അടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. യുഎഇ കോണ്‍സുലേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പേരിലാണ് തരൂരിന്റെ പിഎ പ്രവീണ്‍ അടക്കം രണ്ടു പേര്‍ക്കെതിരെ കേസെടുത്തത്.
ജയകുമാരന്‍ എന്നയാളാണ് കേസില്‍ ഒന്നാം പ്രതി. ബാലരാമപുരം പോലിസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയാണ് അന്വഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: