മുംബൈ : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് ഒളിച്ചു കടന്ന നീരവ് മോദിയുടെ ആഡംബര ബംഗ്ലാവ് അധികൃതര്‍ ഇടിച്ചു നിരത്തി. റായ്ഗഡ് ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ബംഗ്ലാവ് ഇടിച്ചുനിരത്തിയത്. നൂറുകോടി വിലമതിക്കുന്ന ബംഗ്ലാവാണ് ഇത്.
തീരദേശ നിയമങ്ങള്‍ പാലിക്കാതെ അലിബാഗില്‍ അനധികൃതമായി പണിത കൂറ്റന്‍ ബംഗ്ലാവ് പൊളിച്ചുമാറ്റാന്‍ മുംബൈ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. കരുത്തോടെ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചു നീക്കാന്‍ മാസങ്ങള്‍ എടുക്കും. അതിനാല്‍ തൂണുകളില്‍ തുളയുണ്ടാക്കി സ്ഫോടക വസ്തുക്കള്‍ നിറച്ച് റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് കെട്ടിടം പൊളിച്ചു നീക്കിയിരിക്കുന്നത്.
വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിച്ച് 33,000 ചതുരശ്ര അടി വലുപ്പത്തിലാണ് നീരവ് മോഡി ബംഗ്ലാവ് പണികഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: