റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് വേറിട്ട ആദരവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. സൈന്യം ഉപയോഗിക്കുന്ന തൊപ്പി ധരിച്ചാണ് മൂന്നാം ഏകദിനത്തില്‍ ടീമംഗങ്ങള്‍ ഗ്രൗണ്ടിലെത്തിയത്.
സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ മുന്‍ നായകന് മഹേന്ദ്രസിങ് ധോണി തന്നെയാണ് തന്റെ നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ടീമംഗങ്ങള്‍ക്ക് തൊപ്പി സമ്മാനിച്ചത്. ഇതിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുമുണ്ട്.
വീരമൃത്യു വരിച്ച ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് തൊപ്പി ധരിക്കുന്നതെന്ന് പറഞ്ഞ ബിസിസിഐ സൈനികരുടെ ആശ്രിതരുടെ വിദ്യാഭ്യാസത്തിനായി ജനങ്ങള്‍ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: