പറക്കലിനിടെ മിഗ് 21 തകര്‍ന്ന് വീണു

Friday 8 March 2019 4:06 pm IST

ജെയ്പൂര്‍ : പരിശീലന പറക്കലിനിടെ രാജസ്ഥാനില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്ന് വീണു. വെള്ളിയാഴ്ച രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയിലെ ശോഭാസാര്‍ എന്ന ഗ്രാമത്തിലാണ് അപകടം നടന്നത്. 

പക്ഷി വിമാനത്തിന്‍റെ ചിറകില്‍ ഇടിച്ചാണ് അപകടകാരണം. പൈലറ്റ് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ യുദ്ധ വിമാനമായ എഫ് 16യെ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ തകര്‍ത്തതും മിഗ് 21 ഉപോഗിച്ചായിരുന്നു.

അതിനിടെ ജമ്മു കശ്മിരിലെ ബുദ്ഗാമില്ഡ മിഗ് 17 തകര്‍ന്ന് ആറ് വ്യോമസേന ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.