മലപ്പുറം: വയനാട് വൈത്തിരിയില്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ സംസ്കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പില്‍ നടന്നു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കനത്ത പോലീസ് അകമ്പടിയിലാണ് ജലീലിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.
കനത്ത പോലീസ് കാവലിലാണ് സംസ്കാര ചടങ്ങുകളും നടന്നത്. മാവോയിസ്റ്റ് മുദ്രാവാക്യങ്ങളും ചടങ്ങിലുടനീളം മുഴങ്ങുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: