ന്യൂദല്‍ഹി: ഒഡീഷയില്‍ നിന്നുള്ള മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ബൈജയന്ത് ജയ് പാണ്ഡയെ ബിജെപി ദേശീയ ഉപാധ്യക്ഷനും വക്താവുമായി നിയമിച്ചു. ബിജെഡി നേതാവായിരുന്ന അദ്ദേഹം അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഒഡീഷയില്‍ വലിയ സ്വാധീനമുള്ള പാണ്ഡെ മികച്ച സംഘാടകനാണ്. അദ്ദേഹത്തിന്റൈ വരവ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെപിക്ക് വലിയ കുതിപ്പ് പകരുമെന്ന് കരുതുന്നു.
ബിജു ജനതാദള്‍ അംഗമായിരുന്ന പാണ്ഡ കഴിഞ്ഞ വര്‍ഷം നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ടിരുന്നു. ബിജു ജനതാദള്‍ അംഗമായിരിക്കെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങളെയും പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിന് അനഭിമതനായിരുന്നു.
ബിജു ജനതാദളിന്റെ രാഷ്ട്രീയ നയങ്ങളോട് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഒഡിഷ മുഖ്യമന്ത്രിയും ബിജെഡി തലവനുമായ നവീന്‍ പട്നായിക്കിന് രാജിക്കത്ത് സമര്‍പ്പിച്ച അദ്ദേഹം കേന്ദ്രപ്പാറ മണ്ഡലത്തില്‍ നിന്നുള്ള തന്റെ ലോക്സഭാംഗത്വവും രാജി വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: