ചാന്ദ് പട്ടേലിന്റെ കുതിര

Saturday 9 March 2019 1:01 am IST
ദിവ്യ പുരുഷനെ പോലെ തോന്നിയ, അയാളുടെ അരികിലെത്തി പട്ടേല്‍ തന്റെ കുതിരയെ കണ്ടോ എന്ന് അന്വേഷിച്ചു. അതിനു നീ ഇവിടെ തിരഞ്ഞിട്ടെന്തു കാര്യം, കുറച്ചു ദൂരം കൂടി മുന്നോട്ടു പോയാല്‍ ഒരു നീരുറവ കാണാം. അവിടെ വെള്ളം കുടിച്ചു നില്‍ക്കുന്നുണ്ടാവും നിന്റെ കുതിരയെന്ന് മരത്തണലില്‍ ഇരുന്നയാള്‍ പറഞ്ഞു. അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കുതിര അവിടെ വെള്ളം കുടിച്ചു നില്‍ക്കുന്നത് ആനന്ദാത്ഭുതങ്ങളോടെ പട്ടേല്‍ കണ്ടു

ഔറംഗാബാദിലെ ധൂപ്ഖേഡ ഗ്രാമത്തിലെ നാട്ടുപ്രമാണിയായിരുന്നു ചാന്ദ്ഭായ് പട്ടേല്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെ കുതിരയെ കാണാതായി. കുതിരയെ തിരഞ്ഞ് പട്ടേല്‍ എല്ലായിടത്തും അലഞ്ഞു. എത്രയോ ദൂരം പി

ന്നിട്ടിട്ടും കുതിരയെ കിട്ടിയില്ല. ഒടുവില്‍, നാട്ടുവഴികളിലൊന്നിലൂടെ കുതിരയെ തിരക്കി നടന്ന പട്ടേല്‍ ഒരു മരത്തണലില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു.  നീളന്‍ കുപ്പായവും കൈയിലൊരു വടിയുമായി പ്രാകൃത വേഷം. കൗമാരപ്രായം. എങ്കിലും ദിവ്യ പുരുഷനെ പോലെ തോന്നിയ, അയാളുടെ അരികിലെത്തി പട്ടേല്‍ തന്റെ കുതിരയെ കണ്ടോ എന്ന് അന്വേഷിച്ചു. അതിനു നീ ഇവിടെ തിരഞ്ഞിട്ടെന്തു കാര്യം, കുറച്ചു ദൂരം കൂടി മുന്നോട്ടു പോയാല്‍ ഒരു നീരുറവ കാണാം. അവിടെ വെള്ളം കുടിച്ചു നില്‍ക്കുന്നുണ്ടാവും നിന്റെ കുതിരയെന്ന് മരത്തണലില്‍ ഇരുന്നയാള്‍ പറഞ്ഞു. പട്ടേല്‍ ഒട്ടും വൈകാതെ നീരുറവ ലക്ഷ്യമാക്കി നടന്നു. അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കുതിര അവിടെ വെള്ളം കുടിച്ചു നില്‍ക്കുന്നത് ആനന്ദാത്ഭുതങ്ങളോടെ പട്ടേല്‍ കണ്ടു. കുതിരയുമായി പട്ടേല്‍ മടങ്ങിയത്  ആ ദിവ്യപുരുഷന്റെ അരികിലേക്കാണ്. പട്ടേല്‍ അയാളെ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. ആചാരമര്യാദകളോടെ സത്ക്കരിച്ചു. കുറച്ചുനാ

ള്‍ തനിക്കൊപ്പം കഴിയണമെന്നും അപേക്ഷിച്ചു. ഷിര്‍ദിയിലെ ബാബയായിരുന്നു മരത്തണലിലിരുന്ന ആ ദിവ്യ പുരുഷന്‍. 

ബാബ ഷിര്‍ദയിലെത്താന്‍ നിമിത്തമായത് ചാന്ദ് പട്ടേലിന്റെ കുടുംബാംഗങ്ങളിലൊരാളുടെ വിവാഹമായിരുന്നു. വിവാഹത്തിന് ബാബയെ പ്രത്യേകം ക്ഷണിച്ചിരുന്നു. ഷിര്‍ദിയിലുള്ള വധൂഗൃഹത്തിലേക്ക് പോയ വിവാഹ സംഘത്തിനൊപ്പം  ബാബയും പോയി.  ഷിര്‍ദിയില്‍ ഖന്ധോബാ ക്ഷേത്രത്തിനു മുമ്പില്‍ വന്നിറങ്ങിയപ്പോഴാണ് തന്റെ നിയോഗം ഇനി ഇവിടെയാണെന്ന് ബാബ തിരിച്ചറിഞ്ഞത്. വിവാഹ സംഘം തിരിച്ചു പോയെങ്കിലും ബാബ അവിടെയൊരു ആല്‍മരത്തിനു കീഴെ ഇരുന്നു. നീണ്ട ധ്യാനം തുടങ്ങി. ദിവസങ്ങളായി, കൗമാരക്കാരനായ ഒരു ദിവ്യന്‍ ആല്‍മരച്ചുവട്ടില്‍ ധ്യാനനിരതനായിരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍ പെട്ടു. ഖന്ധോബാ ക്ഷേത്രത്തിലെ പൂജാരിയായ മഹാലസപതിയാണ് ബാബയിലെ ദിവ്യത്വം തിരിച്ചറിഞ്ഞ്, പേരറിയാത്ത ആ ആത്മീയചൈതന്യത്തെ ആദ്യമായി ' യാ സായി' (സ്വാഗതം സായി)  എന്ന് സംബോധന ചെയ്തത്. മഹാലസപതി പിന്നീട് ബാബയുടെ അരുമശിഷ്യനായി.

ഒരിക്കല്‍ ഷിര്‍ദിയില്‍ കോളറ പടര്‍ന്നു പിടിച്ചു. മാറാവ്യാധിയില്‍ നിന്ന് ഷിര്‍ദിയെ രക്ഷിക്കണമെന്ന പ്രാര്‍ഥനയുമായി ഗ്രാമീണര്‍ ബാബയുടെ സന്നിധിയില്‍ അഭയം തേടിയെത്തി. ബാബ അപ്പോള്‍ ആട്ടുകല്ലിലിട്ട് ഗോതമ്പു പൊടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അത് വാരിയെടുത്ത് ഭക്തര്‍ക്ക് നല്‍കി, അത് ഗ്രാമാതിര്‍ത്തിയില്‍ വിതറാന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ എല്ലായിടത്തും പൊ

ടി വിതറിയതോടെ  കോളറ ശമിച്ചു. ബാബ ആട്ടുകല്ലിലിട്ട് പൊടിച്ചു പുറത്തുകളഞ്ഞത് കൊണ്ടിരുന്നത് ഗോതമ്പല്ല, മാറാവ്യാധിയായ കോളറയാണെന്ന് ഭക്തര്‍ തിരിച്ചറിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.