കൊച്ചി: അയോധ്യയുടെ മൂന്നു കാലഘട്ടങ്ങൾ അവതരിപ്പിക്കുന്ന ‘ദി സ്റ്റോറി ഓഫ് അയോദ്ധ്യ ‘ പുറത്തിറങ്ങി. അസാധാരണമായ ഒരു നോവലാണ് ‘ ദി സ്റ്റോറി ഓഫ് അയോദ്ധ്യ ‘ .രാമായണകാലഘട്ടവും ബാബറുടെ ഭരണകാലവും ആധുനിക കാലവും ഈ നോവലിൽ ആവിഷ്കരിക്കപ്പെടുന്നു.
രാമജന്മഭൂമിയുടെ യാഥാർഥ്യങ്ങളിലേക്കും അന്തർധാരകളിലേക്കും വിരൽ ചൂണ്ടുന്ന കൃതിയാണിത്. അടിയന്തരാവസ്ഥയുടെ കാണാപ്പുറങ്ങൾ വരച്ചുകാട്ടിയ ‘ 21 മന്ത് സ് ഓഫ് ഹെൽ ‘ എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായ യദു വിജയകൃഷ്ണനാണ് ‘ സ്റ്റോറി ഓഫ് അയോദ്ധ്യ’യുടെ രചയിതാവ്.
പുസ്തകത്തിന്റെ കിൻഡിൽ എഡിഷൻ ആമസോണിൽ വില്പന തുടങ്ങിയിട്ടുണ്ട്. പുസ്തക രൂപത്തിൽ ലഭിക്കുന്നതിന് 96334 66434 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: