സിപി‌എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Saturday 9 March 2019 11:23 am IST
കാസർകോട് സിറ്റിംഗ് എംപി പി കരുണാകരൻ മത്സരിക്കില്ല. പകരം കെ.പി സതീഷ് ചന്ദ്രനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ആലപ്പുഴയിൽ അരൂർ എംഎൽഎ എഎം ആരിഫും പത്തനംതിട്ടയിൽ ആറന്മുള എംഎൽഎ വിണ ജോർജും മത്സരിക്കും.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പാലക്കാട് എംബി രാജേഷ് മൂന്നാം തവണയും മത്സരിക്കുന്നു. ആറ്റിങ്ങലിൽ സമ്പത്തിനെയും കണ്ണൂരിൽ പികെ ശ്രീമതിയെയും ഇടുക്കിയിൽ ജോയ്സ് ജോർജിനെയും മത്സരിപ്പിക്കും. 

കാസർകോട് സിറ്റിംഗ് എംപി പി കരുണാകരൻ മത്സരിക്കില്ല. പകരം കെ.പി സതീഷ് ചന്ദ്രനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. ആലപ്പുഴയിൽ അരൂർ എംഎൽഎ എഎം ആരിഫും പത്തനംതിട്ടയിൽ ആറന്മുള എംഎൽഎ വിണ ജോർജും മത്സരിക്കും. പൊന്നാനി സീറ്റിൽ പി.വി.അൻവർ തന്നെയാണ് സ്ഥാനാർത്ഥി.  ജില്ലാ കമ്മിറ്റിയുടെ എതിർപ്പുകളെ മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ താൽപര്യ പ്രകാരമാണ് അൻവർ സ്ഥാനാർത്ഥിയായത്. 

ചാലക്കുടിയിലെ ഇന്നസെന്റ് സ്ഥാനാർത്ഥിത്വവും സംസ്ഥാന നേതൃത്വത്തിന് തീരുമാനപ്രകാരമാണ്.  വി.എന്‍ വാസവന്‍ കോട്ടയത്തും കെ.എന്‍ ബാലഗോപാല്‍ കൊല്ലത്തും പി.ജയരാജന്‍ വടകരയിലും മത്സരിക്കും. എറണാകുളത്ത് പി.രാജീവ്, ആലത്തുരില്‍ പി.കെ ബിജു, കോഴിക്കോട് എ പ്രദീപ്കുമാര്‍, മലപ്പുറത്ത് വിപി സാനു എന്നിവരും മത്സരിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.