ശ്രീനഗര്‍ : ജമ്മു കശ്മീര്‍ കിഷ്ത്വാര്‍ ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഭീകരര്‍ തട്ടിയെടുത്തു. ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മീഷണര്‍ ആംഗ്രസ് സിങ് റാണയുടെ പേഴ്സണല്‍ സെക്യൂരിട്ടി ഓഫീസറായ ദലീപ് കുമാറിന്റെ തോക്കാണ് തട്ടിയെടുത്തത്.
ഷഹീദി മര്സയിലുള്ള തന്റെ വീട്ടില്‍ രാത്രി മുഖം മൂടി ധരിച്ചെത്തിയ ഭീകരര്‍ വീട്ടുകാരേയും തന്നേയും ഭീഷണിപ്പെടുത്തി തോക്ക് കൈക്കലാക്കുകയായിരുന്നെന്ന് ദലീപ് കുമാര്‍ അറിയിച്ചു. എകെ 47 തോക്കാണ് ഇവര്‍ കൊണ്ടുപോയത്. ദലിപ് കുമാറിന്റെ പക്കലുണ്ടായിരുന്ന മൊബൈലും ഇവര്‍ കൈക്കലാക്കി.
ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സമീപ പ്രദേശങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: