വ്യാജ വജ്രം വിറ്റഴിച്ചു; ചോക്‌സിക്കെതിരെ യുഎസിലും കേസ്

Saturday 9 March 2019 12:03 pm IST

ന്യൂദല്‍ഹി :  കോടികളുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുല്‍ ചോക്സി അമേരിക്കയിലും വന്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസിന്റെ ഭാഗമായ സാമുവല്‍ ജുവല്ലേഴ്‌സില്‍ യഥാര്‍ത്ഥ വജ്രമെന്ന പേരില്‍ കൃത്രിമ വജ്രം ഉപഭോക്താക്കള്‍ക്ക് വിറ്റഴിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

ചോക്‌സിയുടെ നിയന്ത്രണത്തിലുള്ള ബ്രിട്ടനിലെ ബിവിഐ എന്ന സ്ഥാപനത്തില്‍ നിന്നും കൃത്രിമവജ്രങ്ങള്‍ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തുടര്‍ന്ന് യുഎസ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് ഒളിച്ചു കടന്ന നീരവ് മോദി ചോക്‌സിയുടെ അനന്തരവനാണ്. കേസിലെ മുഖ്യ സൂത്രധാരന്‍ കൂടിയാണ് ചോക്‌സി. തട്ടിപ്പിന് ശേഷം നാടുവിട്ട നീരവ് മോദിയും ചോക്‌സിയും ഇപ്പോള്‍ ലണ്ടനില്‍ ഒളിവില്‍ കഴിയുകയാണ്.

പ്രകൃതിദത്തമായ വജ്രത്തിനു പകരം വ്യാജ വജ്രമാണ് ചോക്‌സി നല്‍കുന്നതെന്ന് ഇയാളുടെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു. യഥാര്‍ത്ഥ ഡയമണ്ടെന്ന പേരില്‍ ഇയാള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും വ്യാജമാണന്ന് കമ്പനിയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ശ്രീവാസ്തവ നേരത്തെ അറിയിച്ചിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.