മലപ്പുറം : മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികളാകും. ഇരുവരുടെയും സിറ്റിങ് സീറ്റുകളാണിത്.
മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ലീഗ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രണ്ടാമത്തെ രാജ്യസഭാ സീറ്റ് തിരിച്ചു തരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ പിന്നീട് അന്തിമ തീരുമാനം എടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു.
നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപനവും പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് മുസ്ലിംലീഗ് ഉന്നത അധികാര സമിതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: