മക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇല്ലെന്ന് അമ്മമാര്‍ ഉറപ്പാക്കണം

Saturday 9 March 2019 2:18 pm IST

ന്യൂദല്‍ഹി : കശ്മീരിലെ അമ്മാരെല്ലാം മക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ലഫ്റ്റനന്റ് ജനറല്‍ കന്‍വാള്‍ ജീത് സിങ് ധില്ലണ്‍. അതേസമയം ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ മടങ്ങി വരാന്‍ താത്പ്പര്യപ്പെടുന്നുണ്ടെങ്കില്‍ സൈന്യം അതിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്നും കന്‍വാള്‍ അറിയിച്ചു. 

ഭീകര സംഘടനകളില്‍ നിന്നും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരെ സൈന്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന് ഇവരുടെ അമ്മമാര്‍ക്ക് ഉറപ്പ് നല്‍കുകയാണ്. സംഘര്‍ഷത്തിന്റെ പാത തെരഞ്ഞെടുക്കുന്നവരുടെ അമ്മമാരോട് സൈന്യം അപേക്ഷിക്കുകയാണ്. ഇവര്‍ ഭീകര പ്രസ്ഥാനങ്ങളില്‍ ചേരില്ലെന്ന് ഉറപ്പാക്കണം. കശ്മീരിലെ ഓരോ അമ്മമാരോടും സ്വന്തം മക്കളെ ഭീകരര്‍ക്കൊപ്പം വിടരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

പുതിയതായി സൈന്യത്തില്‍ ചേര്‍ന്ന കശ്മീര്‍ സ്വദേശികളായ 152 പേരുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുല്‍വാമ ഭീകരാക്രമണത്തിനുശേഷം കേണല്‍ ധില്ലണ്‍ മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മക്കളോട് കീഴടങ്ങാന്‍ അമ്മമാര്‍ ആവശ്യപ്പെടണമെന്ന് കേണല്‍ ധില്ലണ്‍ അറിയിച്ചിരുന്നു. പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിനു പിന്നാലെ ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് കരസേന ജാവാന്‍മാരും വീര ചരമം അടഞ്ഞിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ലഫ്റ്റനന്റ് ജനറല്‍ കന്‍വാള്‍ ജീത് സിങ് ധില്ലണ്‍