ശ്രീഗംഗ: പാക്കിസ്ഥാന് ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവച്ചിട്ടു. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഭാഗത്തെത്തിയ ഡ്രോണാണ് സേന വെടിവച്ചിട്ടത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍ ഇന്ത്യന്‍ ഭാഗത്ത് എത്തിയത്.
വിവരങ്ങള്‍ ചോര്‍ത്താന്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചതാണ് ഇതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യന്‍ സേന വെടിവച്ചിടുന്ന മൂന്നാത്തെ ഡ്രോണ്‍ ആണിത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബിക്കാനീറില്‍ വ്യോമാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് ഡ്രോണ്‍ വ്യോമസേന വെടിവച്ചിട്ടിരുന്നു. സുഖോയ് 30 വിമാനം ഉപയോഗിച്ചാണ് ഡ്രോണിനെ ഇന്ത്യ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: