കറാച്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പിധരിച്ച കളിക്കാനിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലി(ഐസിസി)നോട് ആവശ്യപ്പെട്ടു.
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരോടുള്ള ആദരസൂചകമായാണ് കോഹ്ലിയും കൂട്ടരും സൈനിക തൊപ്പി ധരിച്ച് മൂന്നാം മത്സരത്തിനിറങ്ങിയത്. മത്സരം തുകയും അവര്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി സംഭാവന നല്കി.
സൈനിക തൊപ്പി ധരിച്ച കളിച്ച കോഹ്ലിയുടെ ടീം ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: