ജമാഅത്തെ ഇസ്ലാമിക്ക് ഐഎസ്‌ഐ ബന്ധം

Saturday 9 March 2019 6:32 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിലക്കേര്‍പ്പെടുത്തിയ ജമാഅത്തെ ഇസ്ലാമിക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധം. ഐഎസ്‌ഐയുമായി ശക്തമായ ബന്ധമുള്ള സംഘടന പാക് ഹൈക്കമ്മീഷനുമായും നിരന്തരം നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഇതുവഴി കശ്മീരില്‍ വിഭാഗീയതയും വിഘടന വാദവും വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. 

ജമാഅത്തെ ഇസ്ലാമി(ജമ്മുകശ്മീര്‍)യിലെ പ്രധാന അംഗമാണ് ഹുറിയത്ത് കോണ്‍ഫറന്‍സ് എന്ന വിഘടനവാദ സംഘടനാ നേതാവ് സെയ്ദ് അലി ഷാ ഗിലാനി. ഒരിക്കല്‍ ഇയാള്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ ഇ ജിഹാദ് (ജിഹാദികളുടെ തലവന്‍) ആയിരുന്നു. ആയുധ പരിശീലനം, ആയുധ സമ്പാദനം, അടക്കമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി ഐഎസ്‌ഐയുമായി ബന്ധം തുടങ്ങിയത്. 

കശ്മീരി യുവാക്കള്‍ക്ക് ഇവര്‍ വഴിയാണ് ആയുധങ്ങള്‍ ലഭിക്കുന്നത്. ജമാഅത്തെ ഇസ്ലാമി തങ്ങളുടെ സ്‌കൂളുകളുടെ ശൃംഖലയുപയോഗിച്ച് കുട്ടികള്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നുണ്ടായിരുന്നു. യുവാക്കളെയും ജമാഅത്തെ അണികളെയും ജിഹാദി പ്രവര്‍ത്തനങ്ങളിലേക്ക് വഴി തിരിച്ചുവിട്ടിരുന്നതും ഇവരാണ്.

ജമാഅത്തെ ഇസ്ലാമിയുടെ വളര്‍ച്ചയും ഭീകരതയുടെ വളര്‍ച്ചയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഇവര്‍ക്ക് വിദേശ സംഘടനകളുമായും, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമി പാക്കിസ്ഥാന്‍, ജമാഅത്തെ ഇസ്ലാമി പാക്കധിനിവേശ കശ്മീര്‍, ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി, തുടങ്ങിയവയുമായി ബന്ധമുണ്ട്. 1945 ലാണ് രൂപം കൊണ്ടത്. 75ലും 90ലും ഇതിനെ നിരോധിച്ചിരുന്നു. നിരോധനം 93 ഡിസംബര്‍ വരെ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.