മുത്തൂറ്റ് വിവാഹ സമ്മാനം വിതരണം ചെയ്തു

Sunday 10 March 2019 3:51 am IST

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് എം. ജോര്‍ജ് ഫൗണ്ടേഷന്റെ മുത്തൂറ്റ് വിവാഹ സമ്മാനം 2018-19 പദ്ധതിയുടെ ധനസഹായ വിതരണം നടത്തി. വിധവയായ അമ്മമാരുടെ പെണ്‍മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കുള്ള പദ്ധതിയുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ഘട്ട വിതരണമായിരുന്നു. 

പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍, എറണാകുളംകു എംഎല്‍എ ഹൈബി ഈഡന്‍, മുത്തൂറ്റ് ഗ്രുപ്പ് എംഡി: ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സമ്മാന വിതരണം മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് എംഡി: ജോര്‍ജ് തോമസ് മുത്തൂറ്റ്,  എക്സി. ഡയറക്ടര്‍ ജോര്‍ജ് എം. ജേക്കബ് എിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 

മിംസ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. പി.സി. നീലകണ്ഠന്‍ പങ്കെടുത്തു. അര്‍ഹരായവര്‍ക്ക് രണ്ടുലക്ഷം രൂപ വീതമാണ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.