ഉപാസിക്കാനാവുന്നത് പരമാത്മാവിനെ

Sunday 10 March 2019 4:39 am IST

സര്‍വ്വത്ര പ്രസിദ്ധ്യധികരണം തുടരുന്നു.

കഴിഞ്ഞ സൂത്രത്തില്‍

എല്ലാ ശ്രുതികളിലും വളരെ വ്യക്തമായി പറഞ്ഞതിനാല്‍ ബ്രഹ്മത്തെ തന്നെയാണ് ഉപാ

സിക്കേണ്ടത് എന്ന് വിശദമാക്കി.

എന്നാല്‍ അതില്‍ പറഞ്ഞതായ മന്ത്രത്തിന്റെ തുടര്‍ഭാഗത്ത് വരുന്ന കാര്യങ്ങള്‍ ചേര്‍ത്ത് വായിക്കുമ്പോള്‍ അത് ജീവന് കൂടി ബാധകമല്ലേ എന്ന് സംശയം. അങ്ങനെയെങ്കില്‍ ജീവാത്മാവിനെ ഉപാസിച്ചു കൂടെ എന്നാണ് വാദം.ഇതിനു

ള്ള മറുപടിയാണ് അടുത്ത സൂത്രം.

സൂത്രം - വിവക്ഷിത ഗുണോപപത്തേശ്ച 

പറഞ്ഞതായ എല്ലാ ഗുണങ്ങളും യോജിക്കുന്നത് കൊണ്ടും.

ഉപനിഷത്ത് മന്ത്രത്തില്‍ പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ ബ്രഹ്മത്തിന് യോജിക്കുന്നതാണ്.അതില്‍ ബ്രഹ്മത്തെ തന്നെയാണ് ഉദ്ദേശിക്കുന്നത്.

ബ്രഹ്മത്തിന്റെ ഉപാസനയ്ക്ക് കാരണമായി ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്ന മന്ത്രം അത് ബ്രഹ്മത്തിന് മാത്രമേ യോജിക്കുകയുള്ളൂ.

'മനോമയ: പ്രാണ ശരീരോഭാരൂപ: സത്യ സകല്പ ആകാശാത്മാ സര്‍വ്വകര്‍മ സര്‍വകാമ: സര്‍വ ഗന്ധ: സര്‍വ്വമിദമഭ്യാത്തോ അവാക്യനാദര: -

മനോമയനും പ്രാണമയനുമാകുന്ന ശരീരത്തോട് കൂടിയവനും ചൈതന്യ സ്വരൂപമാണത്. ജഗത്തിന്റെ സൃഷ്ടിയാകുന്ന കര്‍മ്മങ്ങളോട് കൂടിയവനും സത്യസങ്കല്പനും ആകാശം പോലെയുള്ള സ്വരൂപത്തോട് കൂടിയവനുമാണ്. എല്ലാ നല്ല ആഗ്രഹങ്ങളുള്ളവനും സുഖകരങ്ങളായ ഗന്ധങ്ങളോട് കൂടിയവനും എല്ലാ രസങ്ങളോട് കൂടിയവനും പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചിരിക്കുന്നവനും വാക്ക് മുതലായ ഇന്ദ്രിയങ്ങളില്ലാത്തവനും സംഭ്രമമില്ലാത്തവനുമാണ് ആത്മാവ് അഥവാ ബ്രഹ്മം

ഉപാസ്യദേവതയ്ക്ക് വേണ്ടതായി പറയുന്ന ഗുണങ്ങള്‍ ജീവാത്മാവിന് പോലും ചേരുകയില്ല. എന്നാല്‍ ചിലത് ജീവനെക്കുറിക്കുന്നവെന്നാണ് പൂര്‍വ പക്ഷം.

ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ്

ഛാന്ദോഗ്യത്തില്‍ തന്നെ

മറ്റൊരു മന്ത്രം.

യ ആത്മാളപഹത പാപ്മാ വിജരോ വിമൃത്യുര്‍വ്വിശോക: വിജിഘത്സോളപിപാസ: സത്യ കാമ: സത്യസങ്കല്പ: സോളന്വേഷ്ടവ്യ:

ഏത് ആത്മാവാണോ ധര്‍മ്മാധര്‍മ്മ രൂപമായ പാപമില്ലാത്തതും ജരയും മരണവുമില്ലാത്തതും ശോകരഹിതവും വിശപ്പും ദാഹവുമില്ലാത്തതും സഫലങ്ങളായ ആഗ്രഹങ്ങളോട് കൂടിയതും സത്യങ്ങളായ സങ്കല്പങ്ങളുള്ളതുമായ ആത്മാവിനെ ഉപാസിക്കണം എന്ന് പറയുന്നു.

ഉപാസ്യദേവതയില്‍ പറഞ്ഞതായ സത്യസങ്കല്പാദി ഗുണങ്ങള്‍ പരബ്രഹ്മത്തില്‍ മാത്രമേ ചേരുകയുള്ളൂ. 

നേരത്തേ പറഞ്ഞതായ പല ലക്ഷണങ്ങളും ജീവാത്മാവിനും ബാധകമായതിനാല്‍ ഉപാസ്യദേവത ജീവന്‍ അഥവാ ജീവാത്മാവായി കൂടെ എന്ന ശങ്കയെ പരിഹരിക്കുന്നതാണ് ഈ മന്ത്രം. 

മന്ത്രങ്ങളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ജീവന് ഉണ്ടാകാന്‍ തരമില്ല.എന്നാല്‍ എല്ലാ ഗുണങ്ങളും തികഞ്ഞവനാണ് പരബ്രഹ്മമെന്ന് മറ്റ് ശ്രുതികളും പറയുന്നു.

ജീവന്‍ ഉപാസകനായതിനാല്‍ ഉപാസ്യദേവനാകാനും കഴിയില്ല. അതു കൊണ്ട് ഉപാസ്യദേവത ആര് എന്ന ചോദ്യമോ ശങ്കയോ ഉണ്ടാകേണ്ടതില്ല.

അതിനാല്‍ പരമാത്മാവിനെ മാത്രമേ ഉപാ

സിക്കാനാവൂ ജീവാത്മാവിനെ പറ്റുകയില്ല.

ജീവപരമല്ല ഉപാസനാവിധി, അത് ബ്രഹ്മപരം തന്നെയാണ്.അതില്‍ നിര്‍ഗുണമെന്നോ സഗുണമെന്നോ ഭേദം ഉണ്ടാകാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.