മെക്‌സിക്കോയില്‍ നിശാക്ലബില്‍ വെടിവയ്പ്: 14 പേര്‍ കൊല്ലപ്പെട്ടു

Sunday 10 March 2019 8:26 am IST

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ നിശാക്ലബിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച മെക്‌സിക്കോയിലെ ഗുവാനാജുവാഡോയിലെ നിശാക്ലബിലാണ് അജ്ഞാത സംഘം ആക്രമണം നടത്തിയത്. 

പെട്രോളിയം പൈപ്പുകളില്‍ നിന്നു ഇന്ധനം മോഷ്ടിക്കുന്ന സംഘങ്ങളുടെ കേന്ദ്രമാണ് സ്ഥലം. ഇത്തരം മോഷ്ടാക്കള്‍ക്കെതിരേ അടുത്തിടെ പോലിസ് കര്‍ശന നപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.