ബൊഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര് മരിച്ചു. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി-3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്.
പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് വിവരം.
മോശം കാലാവസ്ഥാ മൂലം സാന്‍ജോസ് വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കൊളംബിയന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: