വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

Sunday 10 March 2019 10:47 am IST

കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാവുന്നു. സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജുവാന്‍ ഗുയിഡുവിനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധവുമായി ശനിയാഴ്ച തെരുവിലിറങ്ങിയത്. 

അതേസമയം, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ക്ക് കനത്ത ക്ഷാമമാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പലസ്ഥലങ്ങളിലും പ്രക്ഷോഭകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി വെനസ്വേലയില്‍ വൈദ്യുതി തടസം അനുവഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. പ്രസിഡന്റ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് പ്രക്ഷോഭകാരികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് എന്നാല്‍ ഇത് അംഗീകരിക്കാന്‍ മഡുറോ തയ്യാറായിട്ടില്ല. 

കഴിഞ്ഞ ജനുവരി 23 ന് പ്രതിപക്ഷ നേതാവ് ഗുയിഡു ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചിരുന്നു. ഏകദേശം  50 രാജ്യങ്ങളുടെ പിന്തുണ ഗുയിഡോക്കുണ്ടെന്നാണ് സൂചന.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.