ഭോപ്പാല്‍: മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി. കാര്‍ഷികവായ്പകള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി.
മുന്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച പല പദ്ധതികളും തകിടം മറിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്ന കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാകേഷ് സിംഗ്.
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പദ്ധതിയായ കിസ്സാന്‍ സമ്മാന്‍ നിധി രാജ്യത്ത് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടും മധ്യപ്രദേശില്‍ മാത്രം പ്രാരംഭനടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: