ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും

Sunday 10 March 2019 11:36 am IST
അവസാനവട്ട തയ്യാറെടുപ്പുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നി നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്താനുള്ളത്.

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.

അവസാനവട്ട തയ്യാറെടുപ്പുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.  ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നി നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്താനുള്ളത്. 

ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏഴോ എട്ടോ ഘട്ടമായായിരുക്കും വോട്ടെടുപ്പ്. കേരളത്തില്‍ ഏപ്രില്‍ അവസാനവാരത്തിലോ മെയ് ആദ്യമോ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. നിയമസഭ പിരിച്ചുവിട്ട ജമ്മു കശ്മീരിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന് രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2014ല്‍ ഏപ്രില്‍ ഏഴുമുതല്‍ മെയ് 12 വരെ ഒമ്പത് ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.