കെഎസ്ആര്‍ടിസി പെന്‍ഷന്‍ വീണ്ടും മുടങ്ങി

Sunday 10 March 2019 12:17 pm IST
ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെന്‍ഷന്‍ വിതരണം വൈകുന്നതിനുള്ള കാരണമെന്നാണ് ആരോപണം. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വൈകുന്നതെന്ന് കെഎസ്ആര്‍ടിസി.

തിരുവനന്തപുരം : കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം വീണ്ടും അവതാളത്തില്‍. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. എല്ലാ മാസവും 25ാം തീയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ പെന്‍ഷന്‍ ബില്‍ തയ്യാറായിട്ടില്ല. അതോടെയാണ് ഈ മാസത്തെ പെന്‍ഷന്‍ വിതരണം മുടങ്ങിയത്. 

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിലെ വീഴ്ച മൂലം നിരവധിപ്പേര്‍ ലിസ്റ്റില്‍നിന്ന് പുറത്തായിട്ടുമുണ്ട്. പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിനായി സപ്ലിമെന്ററി ലിസ്റ്റ് സഹകരണ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് തിങ്കളാഴ്ചയോടെ തയ്യാറാക്കുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ഈ ലിസ്റ്റിനൊപ്പം പെന്‍ഷന്‍ വിതരണ ബില്ലും സമര്‍പ്പിക്കുമെന്നാണ് കെഎസ്ആര്‍ടിസി ഉന്നത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 

അതേസമയം ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പെന്‍ഷന്‍ വിതരണം വൈകുന്നതിനുള്ള കാരണമെന്നാണ് ആരോപണം. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വൈകുന്നതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: കെഎസ്ആര്‍ടിസി