വിമാനം ആകാശച്ചുഴിയില്‍ പെട്ട് 30 യാത്രക്കാര്‍ക്ക് പരിക്ക്

Sunday 10 March 2019 12:59 pm IST

ന്യൂയോര്‍ക്ക് : ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 30 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇസ്താംബൂളില്‍ നിന്ന് വന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനമാണ് ഇത്തരത്തില്‍ അപകടത്തില്‍ പെട്ടത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്ന തിന് മുന്‍പായിരുന്നു അപകടം.

ബോയിങ് 777 വിമാനത്തില്‍ 326 യാത്രക്കാരും 22 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് ഏതാനും മിനിട്ടുകള്‍ ആകാശച്ചുഴിയില്‍ കുടുങ്ങിയത്. ലാന്‍ഡ് ചെയ്യാന്‍ 45 മിനിട്ട് മാത്രമുള്ളപ്പോഴായിരുന്നു വിമാനം അപകടത്തില്‍ പെട്ടത്. 

പരിക്കേറ്റ യാത്രക്കാരെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ശേഷം പ്രാദേശിക ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഒരു വിമാന ജീവനക്കാരിയുടെ കാലിന് പൊട്ടലുണ്ട്. ഇതൊഴിച്ചാല്‍ മറ്റ് ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന ന്യൂയോര്‍ക്ക് പോര്‍ട്ട് അതോറിട്ടി വക്താവ് സ്റ്റീവ് കോള്‍മാന്‍ പറഞ്ഞു. അതേസമയം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സംഭവം ബാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: വിമാനം ആകാശച്ചുഴിയില്‍