157 യാത്രക്കാരുമായി എത്യോപ്യന്‍ വിമാനം തകര്‍ന്ന് വീണു

Sunday 10 March 2019 3:24 pm IST

നെയ്‌റോബി : 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്. 

ഞായറാഴ്ച രാവിലെ 8.44 ഓടെ എത്യോപ്യയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്ക് പുറപ്പെട്ട് ആറ് മിനിട്ടിനകം തകര്‍ന്ന് വീഴുകയായിരുന്നെന്നാണ് വിവരം.

വിമാനം തകര്‍ന്നുവീഴുമ്‌ബോള്‍ 149 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആഡിസ് അബാബയില്‍ നിന്നും 50 കിലോമീറ്റര്‍ മാറി ബുഷോഫ്തു- ഡെബ്രേ സെയ്ത്ത് എന്നിവിടങ്ങള്‍ക്ക് മധ്യേയാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അപകടത്തില്‍ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം അപകട കാരണവും എത്രപേര്‍ മരിച്ചെന്നും വ്യക്തതയില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: വിമാനം തകര്‍ന്ന് വീണു