തെരഞ്ഞെടുപ്പ് പ്രഖ്യാപനം : കേരളത്തില്‍ ഏപ്രില്‍ 23ന് വോട്ടെടുപ്പ്

Sunday 10 March 2019 5:32 pm IST

ന്യൂദല്‍ഹി: ഏഴുഘട്ടങ്ങളിലായി ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തും. ഏപ്രില്‍ 11ന് ഒന്നാംഘട്ടം. 18ന് രണ്ടാം ഘട്ടം,​ 23ന് മൂന്നാം ഘട്ടം,​ 29ന് നാലാം ഘട്ടം,​ മെയ് 6 അഞ്ചാം ഘട്ടം,​ മെയ് 12ന് ആറാം ഘട്ടം,​ മെയ് 19 ഏഴാം ഘട്ടം. ഫലപ്രഖ്യാപനം 28ന്. കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ഏപ്രില്‍ 23നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23ന്.

ഒന്നാംഘട്ടത്തില്‍ 20 സംസ്ഥാനങ്ങളിലെ 91 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടത്തും. രണ്ടാംഘട്ടത്തില്‍ 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങളില്‍. മൂന്നാംഘട്ടത്തില്‍ 14 സംസ്ഥാനങ്ങളിലായി 115 സീറ്റുകളിലും,​ നാലാം ഘട്ടത്തില്‍ ഒന്പത് സംസ്ഥാനങ്ങളില്‍ 71 സീറ്റുകളിലും,​ അഞ്ചാം ഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളില്‍ 51 സീറ്റുകളിലും,​ ആറാംഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലും,​ ഏഴാം ഘട്ടത്തില്‍ എട്ട് സംസ്ഥാനങ്ങളിലായി 59 സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടത്തും.

പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. 

രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

17ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.  രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950.

ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: തെരഞ്ഞെടുപ്പ് പ്രഖ്യാപനം