മോദി വീണ്ടും അധികാരത്തില്‍ വരും: കെ. സുരേന്ദ്രന്‍

Sunday 10 March 2019 9:02 pm IST

തിരുവനന്തപുരം: കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റും, വോട്ടും നേടി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. നെയ്യാറ്റിന്‍കരയില്‍ പരിവര്‍ത്തന യാത്രയ്ക്ക് ബിജെപി നിയോജകമണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ്സും, കമ്മ്യൂണിസ്റ്റും ദേശീയ സുരക്ഷയെ വെല്ലുവിളിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കുകയാണ്. ശബരിമല വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചവരെ മറക്കരുത്. തിരുവനന്തപുരത്തിന്റെ വികസനത്തിന് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുകയുണ്ടായി, എന്നാല്‍ തിരുവനന്തപുരത്തിന്റെ വികസനത്തിനായി നിലവിലെ എം.പി ശശി തരൂര്‍ യാതൊന്നും ചെയ്തില്ല ജനങ്ങളെ വഞ്ചിക്കുക മാത്രമാണ് ചെയ്തത്. 

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും, മഹിളകളുടെയും അകമ്പടിയോടെയാണ് കെ സുരേന്ദ്രനെ നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.