ഞാന്‍ ആരെന്ന ചോദ്യം

Monday 11 March 2019 1:01 am IST

ദു:ഖത്തിന്റെ നിഴലേല്‍ക്കാതെ ജീവിതകാലമത്രയും സുഖ സുഷുപ്തിയില്‍ കഴിയാനാണ് എല്ലാ ജീവികളുടേയും ആഗ്രഹം.  ആ സ്വാഭാവിക സുഖത്തെ സ്വായത്തമാക്കാന്‍ ആത്മജ്ഞാനം വേണം.  അതിന് 'ഞാന്‍ ആരാ?'  എന്ന ആത്മപരിശോധനയാണ് അനിവാര്യം. ഞാന്‍ ആരെന്ന ചോദ്യത്തിന്  സപ്തധാതുമയമായ സ്ഥൂലദേഹമല്ല 'ഞാന്‍' എന്നറിയുക. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധമെന്ന പഞ്ചവിഷയങ്ങളേയും യഥാക്രമം അറിയുന്ന ശ്രോതം, ത്വക്ക്, ചക്ഷുസ്സ്, ജിഹ്വ, ഘ്രാണം എന്നീ ജ്ഞാനേന്ദ്രിയങ്ങളും 'ഞാന്‍ '  അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജനം, ആനന്ദിക്കല്‍ എന്നീ അഞ്ച് പ്രവൃത്തികളേയും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മേന്ദ്രിയ പഞ്ചകവും 'ഞാന്‍' അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാുി പഞ്ചവായുക്കളും 'ഞാന്‍' അല്ല. വിചാരിക്കുന്ന മനസ്സും 'ഞാന്‍' അല്ല. സര്‍വ വിഷണ്ടയളും സര്‍വ കര്‍മങ്ങളും ഇല്ലാതായി വിഷയവാസനകളെ മാത്രം അഹിക്കുന്ന അജ്ഞാനവും 'ഞാന്‍' അല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.