ബെര്‍ലിന്‍: നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിച്ച് ബുന്ദസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്ടമുണ്ടിന്റെ ഗോള്‍ ശരാശരിയില്‍ പിന്തള്ളി പോയിന്റ് നിലയില്‍ മുന്നിലെത്തി.
വോള്‍സ്ബര്‍ഗിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക്് തുരത്തിയാണ് ബയേണ്‍ ഒന്നാം സ്ഥാനത്ത് ഉയര്‍ന്നത്. ലെവന്‍ഡോസ്കി രണ്ട് ഗോളും റോഡ്രിഗ്സ്, ഗാബറി, മുള്ളര്‍, കിമ്മിച്ച് എന്നിവര്‍ ഓരോ ഗോളും നേടി.
ഈ വിജയത്തോടെ ബയേണിന് 25 മത്സരങ്ങളില്‍ 57 പോയിന്റായി. ബൊറൂസിയയ്ക്കും 25 മത്സരങ്ങളില്‍ 57 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: