90 കോടി വോട്ടര്‍മാര്‍

Monday 11 March 2019 1:13 am IST

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ തൊണ്ണൂറു കോടിയാളുകളാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇതിനായി പത്ത് ലക്ഷത്തോളം പോളിംഗ് ബൂത്തുകള്‍ ഒരുക്കും. 29 സംസ്ഥാനങ്ങളിലെ 282 മണ്ഡലങ്ങളില്‍ കന്നി വോട്ടര്‍മാര്‍ ഏറെ നിര്‍ണായകമാകും. 2014ലെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ കന്നി വോട്ടര്‍മാരാണ് ഈ മണ്ഡലങ്ങളിലുള്ളത്. 8.4 കോടിയാണ് പുതിയ വോട്ടര്‍മാര്‍. 

കശ്മീരില്‍ ഇപ്പോഴില്ല

ലോക്‌സഭയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ആവശ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഒരുമിച്ചുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കിയത്. ആറ് ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള ജമ്മുകശ്മീരില്‍ അഞ്ച് ഘട്ടമായാണ് വോട്ടെടുപ്പ്. അനന്ത്‌നാഗ് മണ്ഡലത്തില്‍ മൂന്ന് ഘട്ടമായാണ് പോളിംഗ്. 

ആകെ 543

സംസ്ഥാനങ്ങള്‍ (530)

ആന്ധ്രാപ്രദേശ് - 25

അരുണാചല്‍പ്രദേശ് - 2

അസം - 14

ബിഹാര്‍ - 40

ഛത്തീസ്ഗഡ് - 11

ഗോവ - 2

ഗുജറാത്ത് - 26

ഹരിയാന - 10

ഹിമാചല്‍പ്രദേശ് - 4

ജമ്മുകശ്മീര്‍ - 6

സിക്കിം - 1

തമിഴ്‌നാട് - 39

ത്രിപുര - 2

ഉത്തര്‍പ്രദേശ് - 80

ബംഗാള്‍ - 42

മിസോറാം - 1

ഉത്തരാഖണ്ഡ് - 5

നാഗാലാന്‍ഡ് - 1

ഒഡീഷ - 21

തെലങ്കാന - 17

മണിപ്പൂര്‍ - 2

മേഘാലയ - 2

പഞ്ചാബ് - 13

രാജസ്ഥാന്‍ - 25

ഝാര്‍ഖണ്ഡ് - 14

കര്‍ണാടക - 28

കേരളം - 20

മധ്യപ്രദേശ് - 29

മഹാരാഷ്ട്ര - 48

കേന്ദ്രഭരണപ്രദേശങ്ങള്‍ (13)

ദല്‍ഹി - 7

പുതുച്ചേരി - 1

ആന്‍ഡമാന്‍ - 1

ചണ്ഡീഗഢ് - 1

ഭദ്ര, നഗര്‍, ഹവേലി - 1

ദാമന്‍ ആന്‍ഡ് ദിയു - 1

ലക്ഷദ്വീപ് - 1

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.