തിരുവനന്തപുരം/കരുനാഗപ്പള്ളി/പാലക്കാട്/ബത്തേരി: ജനസഹ്രസങ്ങളെ ആവേശത്തിലാഴ്ത്തി ബിജെപി പരിവര്‍ത്തന യാത്രകള്‍ക്ക് സമാപനം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നാല് മേഖലകളിലായാണ് യാത്രകള്‍ സംഘടിപ്പിച്ചത്.
കെ. സുരേന്ദ്രന് നയിച്ച ദക്ഷിണമേഖലാ യാത്ര തിരുവനന്തപുരത്തും, എ.എന്‍. രാധാകൃഷ്ണന് നേതൃത്വം നല്കിയ എറണാകുളം മേഖലാ യാത്ര കരുനാഗപ്പള്ളിയിലും, ശോഭ സുരേന്ദ്രന് നയിച്ച പാലക്കാട് മേഖലാ യാത്ര കൂറ്റനാട്ടും, എം.ടി. രമേശ് നേതൃത്വം നല്കിയ ഉത്തരമേഖല യാത്ര ബത്തേരിയിലും സമാപിച്ചു.
തിരുവനന്തപുരത്ത് സമാപന സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷനായി. ബിജെപി നേതാക്കളായ കരമന ജയന്, ഡോ. പി.പി. വാവ, യുവമോര്‍ച്ച നോതാക്കളായ എസ്. അനുരാജ്, അഡ്വ. ആര്.എസ്. രാജീവ്, അഡ്വ. രഞ്ജിത് ചന്ദ്രന്, പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളിയില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. വിജയന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, രേണു സുരേഷ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സോമന്, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ലത മോഹന്‍, ഷിബു ആന്റണി, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്, സംസ്ഥാന സമിതി അംഗങ്ങളായ ഉത്തമന് ഉണ്ണൂലേത്ത്, മാലുമേല്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൂറ്റനാട് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് കെ.വി. ദിവാകരന് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി. രാമന്‍കുട്ടി, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ശിവരാജന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ, നാരായണന്, ആലി ഹാജി, മുസ്തഫ ചാലിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദിനേശന് എറവക്കാട്, ഉണ്ണികൃഷ്ണന് മേഴത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബത്തേരിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. പി.എം. അരവിന്ദന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍ സെക്രട്ടറിമാരായ പി.ജി. ആനന്ദകുമാര്‍, കെബി. മദന്‍ലാല്‍, പി.സി. മോഹനന്, കൂട്ടാറ ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: